crime

ഒന്നര വയസുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു; മാതൃ സഹോദരി അറസ്റ്റിൽ

By webdesk14

January 04, 2024

തിരുവനന്തപുരത്ത് ഒന്നര വയസ്സുള്ള കുഞ്ഞിനെ മാതൃസഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു. ശ്രീകണ്ഠന്‍-ബിന്ദു ദമ്പതികളുടെ മകന്‍ അനന്തനെയാണ് കിണറ്റിലെറിഞ്ഞത്. കുഞ്ഞിന്റെ മാതൃസഹോദരിയായ ബിന്ദുവിനെ വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് എറിഞ്ഞത്. ബിന്ദുവിന് മാനസികരോഗമുണ്ടെന്നാണ് പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെ കാട്ടാക്കട കൊണ്ണിയൂര്‍ സൈമണ്‍ റോഡിലാണ് സംഭവം നടന്നത്. രണ്ടാമത്തെ പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്‌നങ്ങളുണ്ടായെന്നും തുടര്‍ന്ന് മഞ്ജുവിന്റെ അവിവാഹിതയായ സഹോദരി സിന്ധുവിനെ ശ്രീകണ്ഠന്‍ വിവാഹം കഴിക്കുകയുമായിരുന്നു.