Cricket

ഉംറ നിര്‍വഹിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു; ഇര്‍ഫാന്‍ പത്താന് നേരെ ‘ജയ് ശ്രീരാം’ കമന്റുകളുമായി തീവ്ര ഹിന്ദുത്വര്‍

By webdesk13

January 15, 2024

മക്കയിലെത്തി ഉംറ നിര്‍വഹിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മുന്‍ ഇന്ത്യന്‍ ആള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്റെ കമന്റ് ബോക്‌സില്‍ ‘ജയ് ശ്രീരാം’ വിളികളുമായി തീവ്ര ഹിന്ദുത്വര്‍. മകനൊപ്പം ഉംറ നിര്‍വഹിക്കാന്‍ അനുഗ്രഹമുണ്ടായെന്ന കുറിപ്പോടെയാണ് മുന്‍താരവും കമന്റേറ്ററുമായ ഇര്‍ഫാന്‍ പത്താന്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനടിയിലാണ് ‘ജയ് ശ്രീരാം’ കമന്റുകളുമായി നിരവധി പേരെത്തിയത്.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ഇര്‍ഫാന്‍ പത്താന്‍ 2020ലാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ചത്. 29 ടെസ്റ്റില്‍ 1105 റണ്‍സും 100 വിക്കറ്റും നേടിയ താരം 120 ഏകദിനങ്ങളില്‍ 1544 റണ്‍സും 173 വിക്കറ്റും 24 ട്വന്റി 20കളില്‍ 172 റണ്‍സും 28 വിക്കറ്റും നേടിയിട്ടുണ്ട്.

2003 ഡിസംബറില്‍ ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയ താരം 2012 ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20യിലാണ് അവസാനമായി രാജ്യത്തിനായി ഇറങ്ങിയത്.