News

അമേരിക്കയില്‍ വീടിന് മുകളിലേക്ക് വിമാനം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

By webdesk17

March 30, 2025

അമേരിക്കയിലെ മിനിയാപൊളിസിലെ വീടിന് മുകളിലേക്ക് ചെറുവിമാനം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. അയോവയില്‍ നിന്ന് മിനസോട്ടയിലേക്ക് പോയ വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തിലെ യാത്രക്കാരനാണ് മരിച്ചത്. അതേസമയം വീട്ടുകാര്‍ക്ക് അപായമൊന്നും സംഭവിച്ചില്ല. എന്നാല്‍ അപകടത്തില്‍ വീട് പൂര്‍ണമായും കത്തിനശിച്ചു.

സൊകാറ്റ ടിബിഎം7 സിംഗിള്‍ എഞ്ചിന്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. എന്നാല്‍ ഇതിനകത്ത് എത്ര യാത്രക്കാരുണ്ടായിന്നു എന്നതില്‍ വ്യക്തതയില്ല. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്ന് അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രതികരിച്ചു. െ

ഡസ് മോയിന്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് വിമാനം യാത്ര പുറപ്പെട്ടത്. മിനിയാപൊളിസിലെ അനോക കൗണ്ടിയിലെ ബ്ലെയ്ന്‍ വിമാനത്താവളത്തിലേക്കായിരുന്നു വിമാനം പോയത്. അപകടത്തിന്റെ കാരണം സംബന്ധിച്ച് യു.എസ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.