Connect with us

kerala

തൃശൂരില്‍ രണ്ടു ദിവസം മുന്‍പ് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി കിണറ്റില്‍ മരിച്ചനിലയില്‍

വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്.

Published

on

കാട്ടൂരില്‍ രണ്ട് ദിവസമായി കാണാതായതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടൂര്‍ വലക്കഴ സ്വദേശി ആര്‍ച്ച(17) യെയാണ് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്ത്രാപ്പിന്നി ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആര്‍ച്ച. വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയെ അന്വേഷിച്ച് കുടുംബം ആലപ്പുഴയില്‍ അടക്കം ബന്ധുക്കള്‍ പോവുകയും ചെയ്തിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് വീടിന് സമീപത്തെ കിണറ്റില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending