kerala

പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

By Akhila

February 25, 2026

ആലപ്പുഴ: ആലപ്പുഴ ചമ്പക്കുളത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചമ്പക്കുളം പതിനൊന്നാം വാര്‍ഡില്‍ താമസിക്കുന്ന ആന്‍ മരിയ (18) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വണ്ടാനം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം കൊയിലാണ്ടിയില്‍ 21കാരിയെയും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

പൊയില്‍ക്കാവ് സ്വദേശി അനിയുടെ മകള്‍ ശ്രീനന്ദയാണ് മരിച്ചത്. കൊയിലാണ്ടിയിലെ ശ്രീനാരായണ ഗുരു കോളേജ്,വിദ്യാര്‍ത്ഥിനിയായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നു. ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. മാനസിക സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ പ്രയാസമുണ്ടെങ്കില്‍ വിദഗ്ധരുടെ സഹായം തേടുക. 1056 ഹെല്‍പ്ലൈന്‍ നമ്പറില്‍ വിളിച്ച് ആശങ്കകള്‍ പങ്കുവെയ്ക്കാം.