kerala

‘പൊലീസ് സ്റ്റേഷനില്‍ കയ്യാങ്കളി’; സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ 52 കാരന്‍ ഇന്‍സ്പെക്ടറുടെ നെഞ്ചിലിടിച്ചു

By webdesk17

May 30, 2025

കോഴിക്കോട്: അപമര്യാദയായി പെരുമാറിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ എലത്തൂര്‍ പോലീസ് വിളിച്ചുവരുത്തിയ 52 കാരന്‍ ഇന്‍സ്പെക്ടറെ അക്രമിച്ച കേസില്‍ അറസ്റ്റില്‍. കക്കോടി കൂടത്തുംപൊയില്‍ സ്വദേശി ഗ്രേസി വില്ലയില്‍ എബി ഏബ്രഹാമിനെയാണ് എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പെരുവണ്ണാമൂഴി സ്വദേശിയായ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ഇയാളെ എലത്തൂര്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. സ്റ്റേഷനില്‍ വച്ചുതന്നെ ഇയാള്‍ പരാതിക്കാരിയുമായി വാക്കു തര്‍ക്കമുണ്ടായിരുന്നു. അക്രമാസക്തനായ ഇയാളെ പിടിച്ചു മാറ്റാന്‍ ശ്രമിച്ച എലത്തൂര്‍ ഇന്‍സ്പെക്ടര്‍ കെ ആര്‍ രഞ്ജിത്തിനെ ഇയാള്‍ പിടിച്ചു തള്ളുകയും നെഞ്ചില്‍ കൈമുട്ട് കൊണ്ട്ഇടിക്കുകയുമായിരുന്നു.

ആക്രമണം തടയാന്‍ ശ്രമിച്ച സീനിയര്‍ സിവില്‍ പോലീസുക്കാര്‍ക്കു നേരെയും പ്രതി ആക്രമണം നടത്തി. സ്റ്റേഷന്‍ സുരക്ഷ ചുമതലയില്‍ ഉണ്ടായിരുന്ന എ എസ് ഐ രഞ്ജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ ആശ്രയ് എന്നൂ പോലീസുക്കാരുടെ സഹായത്തോടെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പോലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്ക് എതിരെ കേസെടുത്തു. പ്രതിയെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി