kerala

തിരുവനന്തപുരത്ത് പൊലീസുകാരന് ക്രൂര മർദനം

By webdesk14

April 09, 2024

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദനം. ഫോര്‍ട്ട് സ്‌റ്റേഷനിലെ സിജു തോമസിനാണ് മര്‍ദ്ദനമേറ്റത്. ചാല മാര്‍ക്കറ്റില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.

ചാല മാർക്കറ്റിൽ വെച്ചാണ് ബൈക്കിലെത്തിയ സംഘം മർദിച്ചത്. പരുക്കേറ്റ സിജുവിനെ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ ലഹരിമാഫിയയെന്ന് പൊലീസ്. വാക്ക് തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് നയിച്ചത്. സിജുവിന്റെ മൂക്കിന് പരിക്കുണ്ട്.