crime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍

By webdesk13

July 21, 2023

കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാദര്‍ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിനെ കോട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ പെണ്‍കുട്ടിയെ ജാതീയമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്.

ബഞ്ചാര സമുദായത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. സേക്രഡ് ഹാര്‍ട്ട് കോളജിലെ അധ്യാപകനായ വൈദികന്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടികളെ ശല്യം ചെയുന്നത് വൈദികന്റെ പതിവാണെന്ന് ബഞ്ചാര സമുദായ പ്രവര്‍ത്തകനായ ഗിരീഷ് ആരോപിച്ചു. അതേസമയം വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.