kerala

കുറ്റിപ്പുറത്ത് വിവാഹ സംഘം സഞ്ചരിച്ച സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരുക്ക്

By webdesk18

August 17, 2025

കുറ്റിപ്പുറത്ത് വിവാഹ സംഘം സഞ്ചരിച്ച സ്വകാര്യ ബസ് മറിഞ്ഞു നിരവധി പേര്‍ക്ക് പരുക്ക്. കോട്ടക്കലില്‍ നിന്ന് ചമ്രവട്ടത്തേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടത്തില്‍പ്പെട്ട് മറിഞ്ഞത്.

ഇന്ന് ഉച്ചക്ക് 12.20 ഓടെയാണ് സംഭവം. അപകടത്തില്‍ പരുക്കേറ്റവരെ കുറ്റിപ്പുറം, വളാഞ്ചേരി, കോട്ടക്കല്‍ എന്നിവിടെങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 50 സീറ്റ് ബസില്‍ 49 പേര്‍ ഉണ്ടായിരുന്നു. ബസിനടിയില്‍ പെട്ട എല്ലാവരേയും പുറത്തെടുത്തിട്ടുണ്ട്. ഒരു കുട്ടി ഉള്‍പ്പടെ ആറ് പേര്‍ക്കാണ് പരിക്ക്.