kerala

സ്‌കൂള്‍ ബസും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കൂട്ടിയിടിച്ച് അപകടം

By webdesk18

December 05, 2025

കോട്ടയം: പൊന്‍കുന്നത്ത് സ്‌കൂള്‍ ബസും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കൂട്ടിയിടിച്ച് അപകടം. പാലാ-പൊന്‍കുന്നം റോഡിലെ ഒന്നാം മൈല്‍ പ്രദേശത്താണ് അപകടം ഉണ്ടായത്.

കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിന്റെ സ്‌കൂള്‍ ബസിന്റെ പിന്നിലേക്കാണ് കര്‍ണാടകയില്‍ നിന്നെത്തിയ ശബരിമല തീര്‍ത്ഥാടകരുടെ ബസ് ഇടിച്ചുകയറിയത്. അപകടസമയം സ്‌കൂള്‍ ബസില്‍ നാല് കുട്ടികളും ആയയും മാത്രമാണ് ഉണ്ടായിരുന്നത്.

അപകടത്തില്‍ കുട്ടികള്‍ക്ക് ആര്‍ക്കും ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ശബരിമല തീര്‍ത്ഥാടകരില്‍ ഒരാള്‍ ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണു.  ഇയാളെ ഉടന്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.