വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയ്ക്ക് നേരെ ക്രൂര മര്‍ദ്ദനം. യുവതിയുടെ മുഖത്ത് ഗുരുതരപരുക്കേറ്റു. ജൂനിയര്‍ അഭിഭാഷക ശ്യാമിലിക്കാണ് പരിക്കേറ്റത്. സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിനാണ് യുവതിയെ മര്‍ദ്ദിച്ചത്. അഭിഭാഷകന്‍ മോപ് സ്റ്റിക് കൊണ്ട് മര്‍ദ്ദിച്ചതായി യുവതി പറഞ്ഞു.
ഇതിന് മുമ്പും സമാന രീതിയില്‍ അഭിഭാഷകന്‍ പെരുമാറിയിട്ടുണ്ട്. ഇന്ന് അടിച്ച ശേഷം തറയില്‍ തള്ളിയിട്ടു. എല്ലാവരും നോക്കി നില്‍ക്കെയാണ് സംഭവം. ഇതിന് മുമ്പും മുഖത്ത് അടിച്ചു. അന്ന് അത് കാര്യമാക്കിയില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകും- ശ്യാമിലി അറിയിച്ചു. യുവതി ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.