kerala

ഫ്ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

By webdesk18

March 12, 2025

കോഴിക്കോട് പാലാഴിക്ക് സമീപം ഫ്ളാറ്റില്‍ നിന്ന് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം. നല്ലളം സ്വദേശി മുഹമ്മദ്‌ ഹാജിഷിന്റെ മകൻ ഇവാൻ ഹിബൽ ആണ് മരിച്ചത്. കളിക്കുന്നതിനിടെ ഏഴാം നിലയില്‍ നിന്ന് കുട്ടി അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയിലേക്ക് മാറ്റി. ലാന്‍ഡ് മാര്‍ക്ക് അബാക്കസ് ഫ്ളാറ്റില്‍ നിന്നാണ് കുട്ടി താഴേക്ക് വീണത്.