kerala

അമ്മയുടെ കണ്‍മുന്നില്‍ വെച്ച് സ്‌കൂള്‍ ബസിടിച്ച് പരിക്കേറ്റ ആറു വയസ്സുകാരന്‍ മരിച്ചു

By webdesk17

July 02, 2025

പാലക്കാട് അമ്മയുടെ കണ്‍മുന്നില്‍ വെച്ച് സ്‌കൂള്‍ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ ആറു വയസ്സുകാരന്‍ മരിച്ചു. പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി ആരവ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം.

സ്‌കൂള്‍ വിട്ടതിനുശേഷം വീട്ടുമുറ്റത്തിറങ്ങി അമ്മയുടെ കൈപിടിച്ച് നടക്കുന്നതിനിടെ കുട്ടി പെട്ടെന്ന് കൈവിട്ട് ഓടുകയായിരുന്നു. ഈ സമയത്ത് എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു സ്‌കൂള്‍ ബസ് ഇടിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ആരവിനെ പട്ടാമ്പിയിലെ ആശുപത്രിയിലും പിന്നീട് പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്.