തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് മനഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. വെങ്ങാനൂര്‍ വെണ്ണിയൂര്‍ ഭാഗത്താണ് സംഭവം കണ്ടെത്തിയത്.
അതേസമയം ഈ പ്രദേശത്ത് നിന്ന് ഒരാളെ കാണാനില്ലെന്ന് ഒരു മാസം മുമ്പ് പൊലീസില്‍ പരാതി ലഭിച്ചിരുന്നു. എന്നാല്‍ കാണാതായ വ്യക്തിയുടെ അസ്ഥികൂടമാണോ കണ്ടെത്തിയതെന്നും സംശയിക്കുന്നുണ്ട്. പുരയിടത്തില്‍ തേങ്ങയിടാന്‍ വന്നവരാണ് ഇവ കണ്ടെത്തിയത്. സംഭവം അറിഞ്ഞയുടന്‍ ഇവര്‍ പൊലീസ് വിവരം അറിയിക്കുകയായിരുന്നു.
അസ്ഥികൂടം സ്ത്രീയുടെതാണോ പുരുഷന്റെതാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.