kerala

മാളയിലെ ആറുവയസുകാരന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം

By webdesk17

April 11, 2025

മാളയിലെ ആറുവയസുകാരന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഇരിങ്ങാലക്കുട ഡിവൈഎസ്പി സുരേഷ് കെജിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.

കുട്ടിയുടെ മരണം മുങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശത്തില്‍ ചെളിവെള്ളം നിറഞ്ഞതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. ദേഹത്തു മറ്റ് മുറിവുകള്‍ ഇല്ലെന്നും പറയുന്നു.

അതേസമയം ലൈംഗികബന്ധത്തിന് വഴങ്ങാതെ വന്നതോടെ കുട്ടിയെ കുളത്തില്‍ തല ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രതി ജോജോയുടെ കുറ്റസമ്മതം.

തെളിവെടുപ്പിനിടെ പ്രതിക്കെതിരെ നാട്ടുകാരുടെ വന്‍ രോഷപ്രകടനമാണ് നടന്നത്. കോടതിയില്‍ ഹാജരാക്കിയ ജോജോയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ സംസ്‌കാര ചടങ്ങുകളും പൂര്‍ത്തിയായി.