kerala

വയനാട്ടില്‍ ഹോസ്റ്റലിലേക്ക് പോകും വഴി വിദ്യാര്‍ഥി കുഴഞ്ഞ് വീണ് മരിച്ചു

By webdesk18

October 28, 2025

വയനാട് പുല്‍പ്പള്ളിയില്‍ വിദ്യാര്‍ഥി കുഴഞ്ഞ് വീണ് മരിച്ചു. പഴശിരാജ കോളജിലെ എംഎസ്‌സി വിദ്യാര്‍ഥിനി ഹസീന ഇല്യാസ്(23)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് കോളജ് വിട്ട് ഹോസ്റ്റലിലേക്ക് പോകും വഴിയാണ് കുഴഞ്ഞുവീണത്.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം വണ്ടൂര്‍ സ്വദേശിനിയാണ് ഹസീന.