kerala

സാന്റാ ക്ലോസ് മുഖംമൂടി ധരിച്ച് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

By webdesk14

October 04, 2023

കണ്ണൂരിൽ സാന്റാ ക്ലോസ് മുഖംമൂടി ധരിച്ച് പ്ലസ് ടു വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുവ കാഞ്ഞിരയിലെ ഫർഹാനെ(17)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കിടപ്പു മുറിയിലായിരുന്നു മൃതദേഹം. തോട്ടട എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. വിദ്യാർഥി ഓൺലൈൻ ഗെയിം കളിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്