kerala

സ്‌കൂള്‍ മാനേജ്മെന്റിനെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയ അധ്യാപകനെ വ്യാജ പോക്സോ കേസില്‍ കുടുക്കി

By webdesk11

September 16, 2023

സ്‌കൂള്‍ മാനേജ്മെന്റിനെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയ അധ്യാപകനെ വ്യാജ പോക്‌സോ കേസില്‍ കുടുക്കിയെന്ന് കണ്ടത്തല്‍. കണ്ണൂര്‍ കടമ്പൂര്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍ പിജി സുധിക്കെതിരായ പരാതി വ്യാജമാണെന്ന് പൊലീസ് അന്വേഷണം റിപ്പോര്‍ട്ടിലെ കണ്ടത്തില്‍.

ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയ പ്രധാന അധ്യാപകനും സഹപ്രവര്‍ത്തകനുമടക്കം നാലുപേര്‍ക്കെതിരെ എടക്കാട് പൊലീസ് സ്വമേധയാ കേസെടുത്തു.

കണ്ണൂര്‍ കടമ്പൂര്‍ ഹൈസ്‌കൂളില്‍ സാമൂഹ്യശാസ്ത്ര അധ്യാപകനാണ് പിജി സുധി. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ സുധിക്കെതിരെ ലൈംഗിക അതിക്രമ പരാതി പൊലീസില്‍ ലഭിക്കുകയായിരുന്നു. പിന്നാലെ ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി.

കേസ് വ്യാജമാണെന്ന് ബോധ്യപ്പെട്ടതിന്റെ പിന്നാലെ വ്യാജ മൊഴി നല്‍കിയ കുട്ടിയുടെ അമ്മയെ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പരാതി നല്‍കിയതിന് പക വീട്ടാന്‍ ഗൂഢാലോചന നടന്നുവെന്ന് അധ്യാപകന്‍ പറയുന്നു.