kerala

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മൂന്നരവയസ്സുകാരന്‍ മരണപ്പെട്ടു

By webdesk13

February 25, 2023

തൃശൂര്‍: തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി മൂന്നരവയസുകാരന്‍ മരിച്ചു. ചെര്‍പ്പുളശേരി നെല്ലായ സ്വദേശി അബ്ദുള്‍ സലാമിന്റെ മകന്‍ മുഹമ്മദ് ജലാല്‍ ആണ് മരിച്ചത്. അംഗണവാടി വിദ്യാര്‍ഥിയാണ് ജലാല്‍.

ഉച്ചയ്ക്ക് വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ അംഗണവാടിയിലെ ജീവനക്കാര്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.