kerala

എറണാകുളത്ത് മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു

By webdesk17

October 12, 2025

എറണാകുളം: എറണാകുളം വടക്കന്‍ പറവൂര്‍ നീണ്ടുരില്‍ മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന് കുട്ടി കളിക്കുന്നതിനിടെയായിരുന്നു ചെവി തെരുവ് നായ കടിച്ചെടുത്തത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ഗുരുവായൂരിലും തെരുവ് നായ ആക്രമണമുണ്ടായിരുന്നു. ഗുരുവായൂര്‍ സ്വദേശി വഹീദയെ ആണ് നായ ആക്രമിച്ചത്. പുല്ല് പറിക്കുന്നതിനിടെ വീട്ടമ്മയുടെ ചെവി തെരുവുനായ കടിച്ചെടുക്കുകയായിരുന്നു.