kerala

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂളിന്റെ മതിലില്‍ ഇടിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു

By nazmiya nazreen

August 16, 2025

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂളിന്റെ മതിലില്‍ ഇടിച്ചുകയറി മൂന്ന് വയസുകാരന്‍ മരിച്ചു. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. മല്ലപ്പള്ളി സ്വദേശികളായ ടിനു മെറിന്‍ ദമ്പതികളുടെ മകന്‍ കീത്ത് തോമസാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാമോദീസാ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയാണ് പാമ്പാടിയില്‍ വെച്ച് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ സ്‌കൂളിന്റെ മതിലിലേക്ക് ഇടിക്കുകയായിരുന്നു. കാര്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ കുട്ടി സീറ്റിനടിയിലേക്ക് വീണു. രണ്ട് കുട്ടികളടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ദില്ലിയില്‍ സ്ഥിരതാമസമാക്കിയ കുടുംബം ഈ ചടങ്ങിനായാണ് നാട്ടിലേക്ക് എത്തിയത്.