kerala

താനൂരില്‍ മതില്‍ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

By webdesk11

September 11, 2023

മലപ്പുറം താനൂരില്‍ മതില്‍ ഇടിഞ്ഞുവീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു. കാരാട് സ്വദേശി ഫസലിന്റെ മകന്‍ ഫര്‍സില്‍ നിസാലാണ് ആണ് മരിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ മേല്‍ മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.