kerala

വയനാട് കൊളഗപ്പാറയിൽ വീണ്ടും കടുവയിറങ്ങി; പശുക്കിടാവിനെ കൊന്നു

By webdesk13

January 26, 2024

വയനാട് കൊളഗപ്പാറ ചൂരിമലയിൽ വീണ്ടും കടുവയുടെ ആക്രമണം. താണാട്ടു കുടിയിൽ രാജന്റെ പശുക്കിടാവിനെ കടുവ കൊന്നു. ഇന്ന് പുലർച്ചെയാണ് ആക്രമണം. പ്രദേശത്ത് രണ്ടാഴ്ചക്കിടെ രണ്ടാമത്തെ വളർത്തു മൃഗത്തെയാണ് കടുവ കൊല്ലുന്നത്. മുമ്പ് രാജന്റെ കറവപശുവിനെയും കടുവ കൊന്നിരുന്നു. വനം വകുപ്പ് സ്ഥലത്ത് എത്തിയിട്ടുണ്ട്.