kerala

വയനാട് കൊളഗപ്പാറയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിലായി

By webdesk14

January 27, 2024

വയനാട്: കൊളഗപ്പാറ ചൂരിമലയില്‍ മലയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിലായി. കഴിഞ്ഞ ദിവസം താണാട്ടുകുടിയില്‍ രാജന്റെ പശുക്കിടാവിനെ കൊന്ന കടുവയാണ് കുടുങ്ങിയത്.

ഇതിന് മുമ്പ് രാജന്‍ എന്നയാളുടെ കറവപ്പശുവിനെയും കടുവ കൊന്നിരുന്നു. മൂന്നു മാസത്തിനിടെ പ്രദേശത്ത് നാല് വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. കൂട്ടില്‍ കുടുങ്ങിയ കടുവയെ കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.