തിരുവനന്തപുരം: ആക്കുളത്ത് ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് വന്‍ ദുരന്തം ഒഴിവായി. ഉച്ചയ്ക്ക് 2.15ഓടെയാണ് അപകടം ഉണ്ടായത്. ആക്കുളത്തു നിന്നും കുളത്തൂര്‍ ഭാഗത്തേക്ക് എംസാന്‍ഡുമായി പോയ ടിപ്പര്‍ ലോറിയിലെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ലോറി വലത്തേക്ക് കയറി സമീപം നിന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന ശ്രീകാര്യം സ്വദേശിയായ ഡോക്ടര്‍ മിലിന്ദും അവരുടെ രണ്ട് സഹോദരികളും പരിക്കില്ലാതെ രക്ഷപെട്ടു. ലോറിയില്‍ ഉണ്ടായിരുന്ന മണലാണ് കാറിന് മുകളിലേക്ക് വീണത്.