kerala

വാഹനാപകടത്തില്‍ ദമ്പതികളുടെ ദാരുണാന്ത്യം; ബസ് ഡ്രൈവറും ഉടമയും അറസ്റ്റില്‍

By webdesk11

October 17, 2023

കോഴിക്കോട് മാലപറമ്പില്‍ ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബസ് ഡ്രൈവര്‍ അഖില്‍ കുമാറിനെയും ഉടമ അരുണിനെയും ചേവായൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. അഖില്‍ കുമാറിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റമാണ് ചേര്‍ത്തിരിക്കുന്നത്. ബസ്സുടമക്കെതിരെ പ്രേരണകുറ്റവും. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

ഇന്നലെ ദേശീയപാത ബൈപ്പാസില്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ചാണ് ചേവായൂര്‍ കക്കോടി സ്വദേശി ഷൈജു, ഭാര്യ ഷീമ എന്നിവര്‍ മരിച്ചത്. ദേശീയപാത ബൈപ്പാസില്‍ വേങ്ങരിക്കും മാലാപറമ്പിനും ഇടയിലായിരുന്നു അപകടം.സ്വകാര്യ ബസിന്റെ മരണപ്പാച്ചിലാണ് ദമ്പതികളുടെ മരണത്തിനിടയാക്കിയത്.