kerala

അട്ടപ്പാടി ചുരത്തില്‍ ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു

By webdesk11

March 14, 2023

അട്ടപ്പാടി ചുരത്തില്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി യുവതി ജീപ്പില്‍ പ്രസവിച്ചു. കരുവാര സ്വദേശി സൗമ്യയാണ് ജീപ്പില്‍ പ്രസവിച്ചത്.

പുലര്‍ച്ചെ അഞ്ചുമണിയോടെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് സംഭവം. പ്രസവ സമയത്ത് അമ്മയും ഭര്‍ത്താവും കൂടെയുണ്ടായിരുന്നു.