തിരുവനന്തപുരത്ത് ഡ്രില്ലിങ് മെഷീന്‍ തലയില്‍ തുളച്ച് കയറി രണ്ടര വയസുകാരന്‍ മരിച്ചു. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്ക് അടുത്ത് താമസിക്കുന്ന ധ്രുവ് എന്ന രണ്ടര വയസുകാരനാണ് മരിച്ചത്. വീട്ടിലെ നവീകരണ പ്രവര്‍ത്തനത്തിന് എത്തിച്ച മെഷീന്‍ കുട്ടി എടുത്തപ്പോഴാണ് അപകടം.
കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്