kerala

തൃപ്പൂണിത്തറയില്‍ കാറിടിച്ച് രണ്ടര വയസുകാരന്‍ മരിച്ചു

By webdesk13

April 29, 2023

കൊച്ചി തൃപ്പൂണിത്തറയില്‍ അമ്മയോടൊപ്പം നടന്ന് പോകുന്നതിനിടെ കാറിടിച്ച് രണ്ടര വയസുകാരന്‍ മരിച്ചു. പുതിയകാവി ഊപ്പിത്തറ വീട്ടില്‍ രഞ്ജിത്തിന്റേയും രമ്യയുടെയും മകന്‍ ആദിയാണ് മരിച്ചത്. കാലിനും തലയ്ക്കും പരിക്കേറ്റ അമ്മ രമ്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാര്‍ അമിത വേഗത്തില്‍ ആയിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. കാറില്‍ വീട്ടുസാധനങ്ങള്‍ കുത്തിനിറച്ച നിലയിലായിരുന്നു. വലിയ സാധനങ്ങള്‍ ഗുഡ്‌സ് വണ്ടിയില്‍ മാത്രമേ കയറ്റാന്‍ പാടുള്ളൂ എന്ന നിയമം നിലനില്‍ക്കെയാണ് കാറില്‍ സാധനങ്ങള്‍ കുത്തിനിറച്ച് നിരത്തിലൂടെ പോയത്. സംഭവത്തില്‍ കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.