kerala

രണ്ടരവയസുകാരന്റെ മുഖത്ത് കടിച്ച് തെരുവുനായ

By webdesk11

July 12, 2023

കോഴിക്കോട് പെരുവണ്ണാമുഴിയില്‍ വീണ്ടും തെരുവ്‌നായ ആക്രമണം. ശാലോം ക്ലിനിക്കിന് സമീപം മുത്കാട് സ്വദേശിയായ രണ്ടര വയസ്സുകാരന്‍ എയ്ഡിനാണ് കടിയേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെ നടന്ന സംഭവത്തിന്റെ സിസിടിവിദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ക്ലിനിക്കില്‍ രക്ഷിതാക്കള്‍ക്കൊപ്പം എത്തിയ കുട്ടി പുറത്തേക്ക് ഓടുകയായിരുന്നു. ഈ സമയത്താണ് നായ ആക്രമിച്ചത്. കുട്ടിയുടെ മുഖത്താണ് നായ കടിച്ചത്. ഉടന്‍തന്നെ മറ്റുള്ളവര്‍ ഓടിക്കൂടി രക്ഷപ്പെടുത്തി. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.