kerala

കുളിപ്പിക്കുന്നതിനിടെ കിണറ്റില്‍ വീണ് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

By webdesk18

November 03, 2025

തളിപ്പറമ്പ്: കുളിപ്പിക്കുന്നതിനിടെ കിണറ്റില്‍ വീണ് രണ്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. കുറുമാത്തൂര്‍ ഡെയറി ജുമാമസ്ജിദിന് സമീപമുള്ള ആമിഷ് അലന്‍ എന്ന കുഞ്ഞാണ് മരണപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം നടന്നത്. മാതാവ് മൂലക്കല്‍ പുതിയപുരയിലെ മുബഷിറ വീട്ടിലെ കുളിമുറിയില്‍ കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റിലേക്ക് കുഞ്ഞ് വീണത്. ബഹളം കേട്ട് വീട്ടുക്കാരും അയല്‍വാസികളും കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുഞ്ഞിനെ ആദ്യം തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ചികിത്സ ഫലിച്ചില്ല.

മരിച്ച കുഞ്ഞിന്റെ പിതാവ് ജാബിര്‍ (ബിസിനസ്, കുടക് കുശാല്‍ നഗര്‍) ആണ്. സഹോദരങ്ങള്‍ സഫ ഫാത്തിമ, അല്‍ത്താഫ്, അമന്‍.