kerala

പാലക്കാട് മീങ്കര ഡാമിന് സമീപം രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

By webdesk11

August 28, 2023

പാലക്കാട് മീങ്കര ഡാം പരിസരത്ത് രണ്ട് മാസം പഴക്കമുള്ള പുരുഷ മൃതദേഹം കണ്ടെത്തി. 30 വയസ് പ്രായം തോന്നിക്കും.ഞായറാഴ്ച വൈകീട്ടാണ് മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെടുന്നത്.

പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലങ്കോട് പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.