kerala

കാസര്‍കോട് കുമ്പളയില്‍ പിസ്തതോട് തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

By nazmiya nazreen

January 12, 2025

കാസര്‍കോട് കുമ്പളയില്‍ പിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. കുമ്പള ഭാസ്‌കര നഗര്‍ സ്വദേശികളായ അന്‍വര്‍ മഹറൂഫ ദമ്പതികളുടെ മകന്‍ അനസ് ആണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് വീട്ടില്‍ നിന്നാണ് കുട്ടി പിസ്തയുടെ തോട് കഴിച്ചത്. തൊണ്ടയില്‍ കുടുങ്ങിയതോടെ വീട്ടുകാര്‍ വായില്‍ നിന്നും പിസ്തയുടെ തോടിന്റെ കഷണം പുറത്തെടുത്തിരുന്നു. തുടര്‍ന്ന് കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തു.

വിശദമായി പരിശോധിച്ച് ഒന്നും കണ്ടെത്താനാവാതെ ഡോക്ടര്‍ ഇവരെ വീട്ടിലേക്ക് തിരിച്ചയച്ചെങ്കിലും രാത്രിയോടെ കുട്ടിക്ക് ശ്വാസംമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഒരാഴ്ച മുമ്പാണ് പ്രവാസിയായ അന്‍വര്‍ ഗള്‍ഫിലേക്ക് പോയത്. സഹോദരി: ആയിഷു