kerala

വര്‍ക്കലയില്‍ ട്രെയിനിടിച്ച് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

By webdesk13

May 27, 2023

വര്‍ക്കലയില്‍ രണ്ട് വയസുകാരി ട്രയിനിടിച്ച് മരിച്ചു. വര്‍ക്കല ഇടവ പാറയില്‍ കണ്ണമ്മൂട് സ്വദേശി അബ്ദുല്‍ അസീസ് ഇസൂസി ദമ്പതികളുടെ മകള്‍ സോഹ്‌റിന്‍ ആണ് മരിച്ചത്. വൈകുന്നേരം 5.30 ഓടെയാണ് അപകടമുണ്ടായത്. റെയില്‍വേ ട്രാക്കിന് സമീപമുള്ള വീട്ടില്‍ നിന്നും കുഞ്ഞ് ഗേറ്റ് തുറന്ന് പോകുകയായിരുന്നു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.