kerala

കോഴിക്കോട് വാനിന് തീപിടിച്ചു

By webdesk17

August 23, 2025

കോഴിക്കോട് പാലാഴിക്ക് സമീപം വാനിന് തീപിടിച്ചു. പന്തീരാങ്കാവില്‍ നിന്നും കുന്നമംഗലത്തേക്ക് പോകുന്ന വാനിനാണ് തീപിടിച്ചത്. വാഹനം ഓടിക്കുന്നതിനിടെ എന്‍ജിന്‍ ഭാഗത്തുനിന്നും തീ ഉയരുകയായിരുന്നു. ദേശീയ പാതയില്‍ ഹൈലൈറ്റ് മാളിന് സമീപമുള്ള മേല്‍പ്പാലത്തിന് മുകളില്‍ വെച്ച് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. തീ പൂര്‍ണമായും അണച്ചതായി അഗ്‌നിരക്ഷാ സേന അറിയിച്ചു.

കുന്നമംഗലത്തേക്ക് കൊണ്ടുപോകുന്ന ഇലക്ട്രോണിക്‌സ് സാധങ്ങള്‍ കയറ്റിയ വാഹനമാണ് കത്തിനശിച്ചത്. എന്‍ജിനില്‍ നിന്നും തീ പടരുന്നത് കണ്ട് യാത്രക്കാര്‍ ഉടനടി പുറത്തേക്ക് ഇറങ്ങുകയും സാധങ്ങള്‍ മാറ്റുകയും ചെയ്തു. അതിനു ശേഷമാണ് പുക തീയായി ഉയര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് മറ്റു യാത്രക്കാര്‍ പൊലീസിനെയും അഗ്‌നിരക്ഷാ സേനയേയും വിവരമറിയിച്ചു. പന്തീരാങ്കാവില്‍ നിന്ന് പൊലീസും വെള്ളിമാടുകുന്ന്, മീഞ്ചന്ത യൂനിറ്റുകളില്‍ നിന്നും അഗ്‌നിരക്ഷാ സേന സംഘം സ്ഥലത്തെത്തി തീയണച്ചു.