kerala

താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് വാന്‍ ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് യുവതി മരിച്ചു

By webdesk13

May 21, 2023

വയനാട് ചുരത്തില്‍ പിക്കപ്പ് വാന്‍ ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനുവാണ് മരിച്ചത്. ഇവരുടെ കുട്ടിക്കും ഗുരുതര പരിക്കേറ്റു.

ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. മരത്തടി കയറ്റി ചുരം ഇറങ്ങുകയായിരുന്ന പിക്കപ്പ് വാന്‍ ഒന്നാം വളവിന് സമീപം കുടുംബം സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു.