കോഴിക്കോട്: നരിക്കുനിയില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പുല്ലാളൂര്‍ പരപ്പാറ ചെരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറയാണ് മരിച്ചത്.
ശക്തമായ മഴയെ തുടരുന്നതിനാല്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
നാളെ വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. വയനാട് ഒഴികെയുള്ള വടക്കന്‍ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണ്. തെക്ക്- വടക്കന്‍ അറബിക്കടലിന് മുകളില്‍ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്.