kerala

ഫറോക്കിൽ ട്രെയിൻ കയറുന്നതിനിടെ യുവതി പാളത്തിൽ വീണു മരിച്ചു

By webdesk14

June 06, 2024

ഫറോക്ക്: ഫറോക്ക് റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെ യുവതി പാളത്തിൽ വീണു മരിച്ചു. തലശ്ശേരി ജാസ്മിൻ വില്ലയിൽ ഹാഷിമിന്റെ ഭാര്യ വാഹിദ (44) ആണ് മരിച്ചത്.

പരീക്ഷയെഴുതാനെത്തിയ മക്കൾക്കൊപ്പം കൂട്ടിന് വന്നതായിരുന്നു വാഹിദ. ട്രെയിനിൽ കയറുന്നതിനിടെ പാളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.