kerala

ഹോട്ടലിലെ ഒരുവര്‍ഷത്തെ വരുമാനം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; അക്കൗണ്ടന്റ് അറസ്റ്റില്‍

By webdesk17

February 05, 2025

തൃശൂര്‍: ഹോട്ടലില്‍ നിന്നും ഒരുവര്‍ഷത്തെ വരുമാനം സ്വന്തം അക്കൗണ്ടിലേക്ക് തട്ടിയെടുത്ത ആള്‍ അറസ്റ്റില്‍. കൂത്തുപറമ്പ്, സ്വദേശി മാങ്ങാട്ടി ഡാം വടക്കേകണ്ടി വീട്ടില്‍ ഫെയ്ത്ത് (28) ആണ് പിടിയിലായത്. മുരിങ്ങൂരിലുള്ള ഹോട്ടലില്‍ ഇയാള്‍ ജോലി നോക്കുന്നതിനിടെ 64,38500 രൂപയാണ് ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്ക് തട്ടിയെടുത്തത്.

29/04/2023 തീയ്യതി മുതല്‍ 9/05/2024 തീയ്യതി വരെ കിട്ടിയ വരുമാനം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പണം ക്യാഷ് ആയും എടിഎം ട്രാന്‍സ്ഫറായും വാങ്ങുന്നതിന് പകരം സ്വന്തം ഗൂഗിള്‍ പേയിലേക്ക് വാങ്ങിയാണ് ഇയാള്‍ പണം തട്ടിയത്. തട്ടിപ്പ് മനസിലാക്കിയ മാനേജിങ് പാര്‍ട്ണര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ പോയ ഫെയ്ത്തിനെ ശാസ്ത്രീയമായ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ തൃശ്ശൂര്‍ ജില്ലാ പൊലീസ് മേധാവി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് മണ്ണാര്‍ക്കാട് നിന്നും കൊരട്ടി എസ്.എച്ച്.ഒ അമൃത് രംഗന്‍ അറസ്റ്റ് ചെയ്തത്.