kerala

കോഴിക്കോട് ടോറസ് ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

By webdesk14

February 18, 2026

ടോറസ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശിയാണ് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.

ഇരുപതാംമൈൽസിൽ വച്ചാണ് അപകടം നടന്നത്. റോഡിൽ നിന്നും തെന്നിയ ബൈക്ക് ടോറസിനടിയിൽ പെടുകയായിരുന്നു. യുവാവിനെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റോഡ് നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിനിടയാക്കിയതെന്ന് ആരോപിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു.