kerala

ആലപ്പുഴയില്‍ യുവാവും യുവതിയും ട്രെയിന്‍തട്ടി മരിച്ച നിലയില്‍

By Lubna Sherin K P

March 03, 2025

ആലപ്പുഴ എഫ്.സി.ഐ ഗോഡൗണിന് സമീപം യുവാവും യുവതിയും ട്രെയിന്‍തട്ടി മരിച്ച നിലയില്‍. അരൂക്കുറ്റി സ്വദേശി സലിംകുമാര്‍ (38), പാണാവള്ളി സ്വദേശി ശ്രുതി (35) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെയാണ് അപകടം. മംഗളൂരുവില്‍ നിന്നു തിരുവന്തപുരത്തേക്കു പോകുന്ന മാവേലി എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് ഇരുവരും മരിച്ചത്. അതേസമയം ട്രാക്കിന് സമീപത്തുനിന്നും ഇവര്‍ എത്തിയ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. മരിച്ച ശ്രുതി വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ്. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.