kerala

മുളന്തുരുത്തിയില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞു വീണു മരിച്ചു

By webdesk18

July 30, 2025

മുളന്തുരുത്തിയില്‍ വ്യായാമം ചെയ്യുന്നതിനിടെ ജിമ്മില്‍ യുവാവ് കുഴഞ്ഞു വീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് എബ്രഹാം ഗ്രേസി ദമ്പതികളുടെ മകന്‍ രാജ് (42) ആണ് മരിച്ചത്.

മുളന്തുരുത്തി പാലസ് സ്‌ക്വയറിലുള്ള ജിമ്മില്‍ രാവിലെയാണ് സംഭവം. ഈ സമയം ആരുമുണ്ടായിരുന്നില്ല. ഇന്നു രാവിലെ അഞ്ചിന് രാജ് ജിമ്മിലെത്തി വ്യായാമം ചെയ്യുകയായിരുന്നു. 5.26ന് കുഴഞ്ഞു വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇതിന് മുമ്പ് നെഞ്ചില്‍ കൈകള്‍ അമര്‍ത്തിക്കൊണ്ട് ഏതാനും സെക്കന്‍ഡുകള്‍ നടക്കുന്നതും പിന്നീട് ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു മിനിറ്റോളം ഇരുന്ന ശേഷം താഴേക്ക് കുഴഞ്ഞു വീഴുകയായിരുന്നു.