മലപ്പുറം രണ്ടത്താണിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. രണ്ടത്താണി സ്വദേശി മുനവ്വറാണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇരുവരെയും കോട്ടക്കലിലെയും രണ്ടത്താണിയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ച യുവാവിന്റെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.