kerala

ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

By webdesk14

October 09, 2023

കൊണ്ടോട്ടി മൊറയൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് തുറക്കൽ സ്വദേശിയായ യുവാവ് മരണപ്പെട്ടു. മഞ്ചേരി തുറക്കൽ മുള്ളമ്പാറ തടത്തിൽ പറമ്പ് സ്വദേശി സായന്ത് (21) വയസ്സ് എന്ന യുവാണ് മരണപ്പെട്ടത്.

അപകട വിവരമറിഞ്ഞെത്തിയ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റ യുവാവിനെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ, ജീവൻ രക്ഷിക്കാൻ ആയില്ല.