kerala

ചരക്ക് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

By webdesk14

September 09, 2023

ഓമശ്ശേരി മങ്ങാട് വെച്ച് നടന്ന വാഹനാപകടത്തില്‍ യുവാവ് മരിച്ചു. എടവണ്ണപ്പാറ വാഴക്കാട് വെട്ടത്തൂര്‍ കിളിക്കത്തടായി ഷാജിയാണ് (42) മരിച്ചത്. താമരശ്ശേരി ഭാഗത്ത് നിന്നും ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും, എതിര്‍ ദിശയില്‍ വന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.

ഗുരുതരമായ പരിക്കേറ്റ ഷാജിയെ നാട്ടുകാര്‍ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.