kerala

തൃശൂര്‍ പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

By webdesk18

June 09, 2025

തൃശൂര്‍ പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്നും കാല്‍ വഴുതി വീണ് പരിക്കേറ്റ യുവാവ് മരിച്ചു. വടൂക്കര സ്വദേശി ഷഹബിനാണ് മരിച്ചത്. പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്നും കാല്‍ വഴുതി വീണാണ് പരിക്കേറ്റത്.

ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. തൃശൂര്‍ പീച്ചിക്ക് സമീപമുള്ള വെള്ളച്ചാട്ടമായ പട്ടത്തിപ്പാറന നിയന്ത്രിതമേഖലയാണ്. ഇവിടേക്കാണ് ഷഹബിനും സുഹൃത്തുക്കളും എത്തിയത്. കാല്‍വഴുതി വീണ് പരിക്കേറ്റ ഷഹബിനെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഷഹബിന്‍ മരിച്ചത്.