kerala

ഹാര്‍ബറില്‍ ചൂണ്ടയിടുന്നതിനിടെ കടലില്‍ വീണ് യുവാവ് മരിച്ചു

By webdesk13

February 16, 2023

കോഴിക്കോട്; ഹാര്‍ബറില്‍ ചൂണ്ടയിടുന്നതിനിടെ കടലില്‍ വീണു യുവാവ് മരിച്ചു. വടകര കുഞ്ഞിപ്പള്ളി ബ്ലോക്ക് ഓഫിസിന് സമീപം സിദ്ധീഖ് മഹലില്‍ ഹാരിസ് (34) ആണ് മരിച്ചത്. ചോമ്പാല ഹാര്‍ബറില്‍ ചൂണ്ടയിടുന്നതിനിടെ കടലിലേക്ക് വീഴുകയായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം മൂന്നോടെയാണ് സംഭവം. മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംസ്‌കാരം വെള്ളിയാഴ്ച കുഞ്ഞിപ്പള്ളി കബര്‍ സ്ഥാനില്‍ നടക്കും. കുഞ്ഞിപ്പള്ളിയില്‍ അബൂബക്കര്‍ ഹാജിയുടെയും സൈനബയുടെയും മകനാണ്. ആരിഫ്, മുഹമ്മദ്, ഹര്‍ഷീന എന്നിവര്‍ സഹോദരങ്ങളാണ്.