kerala

കൊല്ലത്ത് വിദ്യാര്‍ഥിയെ യുവാവ് കൊലപ്പെടുത്തിയത് പ്രണയപ്പക മൂലം; പ്രതി ആത്മഹത്യ ചെയ്തു

By nazmiya nazreen

March 18, 2025

കൊല്ലത്ത് വിദ്യാര്‍ഥിയെ യുവാവ് കൊലപ്പെടുത്തിയത് പ്രണയപ്പക മൂലമെന്ന് കണ്ടെത്തല്‍. കൊല്ലപ്പെട്ട ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ് ഗോമസിന്റെ സഹോദരിയുമായി പ്രതി തേജസ് രാജ് അടുപ്പത്തിലായിരുന്നു.പിന്നീട് യുവതി ബന്ധത്തില്‍ നിന്ന് പിന്മാറിയത് പ്രതിയെ പ്രകോപിപ്പിച്ചു. തേജസ് രാജിന്റെ ശല്യം തുടര്‍ന്നതോടെ വീട്ടുകാര്‍ വിലക്കുകയും ചെയ്തു.

ഫെബിന്റെ സഹോദരിയായ യുവതിയെയും കൊല്ലാനുദ്ദേശിച്ചാണ് പ്രതി എത്തിയതെന്നാണ് പൊലീസ് പറയുന്നു. കൊലക്ക് മുമ്പ് ഫെബിന്റെയും അച്ഛന്റെയും ശരീരത്തിലേക്ക് പ്രതി പെട്രോള്‍ ഒഴിച്ചുരുന്നു. കൃത്യത്തിന് പിന്നില്‍ പ്രതി തനിച്ചാണെന്നും പൊലീസ് പറഞ്ഞു. ഫെബിനെ കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു.ചവറ നീണ്ടകര സ്വദേശിയാണ് തേജസ് രാജ് ആണ്.

ഇന്നലെ 6.30 ഓടെയാണ് സംഭവം. പര്‍ദ ധരിച്ച് മുഖംമറച്ച് കത്തിയുമായെത്തിയ തേജസ് ആദ്യം ഫെബിന്റെ പിതാവ് ഗോമസിനെ ആക്രമിക്കുകയായിരുന്നു. ഇത് കണ്ടുകൊണ്ടെത്തിയ ഫെബിന്റെ നെഞ്ചത്തും വാരിയെല്ലിലും കഴുത്തിലും തേജസ് കുത്തി. ഫെബിന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയാണ് ഫെബിന്‍. കുത്താന്‍ ഉപയോഗിച്ച കത്തി റോഡിന്റെ വശത്തു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.