kerala

കോട്ടയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് ജീവനൊടുക്കി

By webdesk18

September 07, 2025

കോട്ടയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് ജീവനൊടുക്കി. ചേരുതോട്ടില്‍ ബീന(65), സൗമ്യ (37) എന്നിവരെ സൗമ്യയുടെ ഭര്‍ത്താവ് കരിനിലം സ്വദേശി പ്രദീപ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണശേഷം ഒളിവില്‍ പോയ പ്രദീപിനെ ജീവനൊടുക്കിയ നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു.

സീയോന്‍ കുന്നിലെ റബര്‍ തോട്ടത്തിലാണ് പ്രദീപനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്‌നമാണ് അക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.