kerala

ഇ-സഞ്ജീവനി പോര്‍ട്ടലില്‍ ഡോക്ടര്‍ക്ക് നേരെ സ്വകാര്യാവയവം പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍

By webdesk13

January 31, 2023

ഓണ്‍ലൈന്‍ പരിശോധനയ്ക്കിടെ വനിത ഡോക്ടര്‍ക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശി മുഹമ്മദ് സുഹൈദ് (21) ആണ് അറസ്റ്റിലായത്. ഇസഞ്ജീവനി ആപ്പ് വഴിയുള്ള ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നടത്തുന്നതിനിടെയാണ് വനിത ഡോക്ടര്‍ക്ക് നേരെ സുഹൈദ് ലൈംഗികാവയവം ഉയര്‍ത്തിക്കാട്ടിയത്.

സംഭവത്തിന് പിന്നാലെ പത്തനംതിട്ട കോന്നി ഗവ.മെഡിക്കല്‍ കോളേജിലെ വനിത ഡോക്ടര്‍ ആറന്മുള പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജനറല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടറാണ് സുഹൈദിന്റെ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചത്. തുടര്‍ന്ന് നടത്തിയ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ സുഹൈദ് വനിത ഡോക്ടര്‍ക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തി. ഇതോടെ പരിശോധന അവസാനിപ്പിച്ച ഡോക്ടര്‍ പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കുകയായിരുന്നു.